Wednesday, October 5, 2011

മഹാശിലായുഗസ്മാരകങ്ങൾ

കേരളത്തിലെ പുരാതനസംസ്കാരങ്ങളുടെ കൂട്ടത്തിൽ പുഷ്കലമായിരുന്നത് മഹാശിലായുഗസംസ്കാരമായിരുന്നു.മഹാശിലായുഗസ്മാരകങ്ങൽ(Megalithic monuments) കേരൾമുൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ നിന്ന് മാത്രമല്ല മധ്യധരണ്യാഴി പ്രദേശങ്ങളിൽ നിന്നും,വടക്കൻ യൂറോപ്പ്,ആഫ്രിക്ക,തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.കുത്തനെ കുഴിച്ച് നിറുത്തിയ ചെത്താത്ത നീളമുള്ള കല്ലുകളെയാണ് മെഗാലിത്ത് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.
'മെഗാസ്' എന്നും 'ലിത്തോസ്' എന്നുമുള്ള രണ്ട് ഗ്രീക്ക് വാക്കുകളുടെ അ മെഗാലിത്ത് എന്ന വാക്കിന്റെ നിഷ്പത്തി.മെഗാസ് എന്നാൽ വലുത് എന്നും,ലിത്തോസ് എന്നാൽ കല്ല് എന്നും അർത്ഥം കല്പിക്കാവുന്നതാണ്.മഹാശിലായുഗസ്മാരകങ്ങൾ ആ വാക്ക് സൂചിപ്പിക്കുന്നത് പോലെ ശില കൊണ്ട് ഉയർത്തിയിട്ടുള്ള സ്മാരകങ്ങളാണെങ്കിലും ഇത്തരം സ്മാരകങ്ങൾ പ്രധാനമായും പ്രേതവാടങ്ങളോ,മതപരമായി ബന്ധപ്പെട്ടവയോ ആയിരിക്കും.മരണമടഞ്ഞവരുടെ ശവം സംസ്കരിക്കാനും,പരേതരുടെ സ്മരണ നില നിറുത്താനും വേണ്ടി കൂറ്റൻ കല്ലുകൾ കൊണ്ട് നിർമ്മിച്ച അറകൾ,സ്തംഭങ്ങൾ എന്നിവ സ്മാരകങ്ങളിലുൾപ്പെടുന്നു.ശവം ദഹിപ്പിക്കുകയോ,സ്വയം അഴുകി ജീർണ്ണിക്കാനുവദിക്കുകയോ ചെയ്ത ശേഷം അസ്ഥികൾ ശേഖരിച്ച് സൂക്ഷിക്കുന്നു.അസ്ഥികൾ കലശങ്ങളിലോ,വലിയ മൺകലങ്ങളിലോ ആക്കി കുഴിച്ചിടുകയും,കുഴികളിലോ,കല്ലറകളിലോ അടക്കം ചെയ്യുകയും ചെയ്യുന്നു.ഈ വസ്തുക്കളോടൊപ്പം ആയുധങ്ങൾ,ആഭരണങ്ങൾ,വീട്ടുപകരണങ്ങൾ,പാത്രങ്ങൾ,നാണയങ്ങൾ,തുടങ്ങിയവയും നിക്ഷേപിക്കുന്നു.ഇത്തരം കലങ്ങളുടേയും മറ്റും മുകളിൽ കല്ലുകൾ കൊണ്ട് സ്മാരകങ്ങൾ ഉയർത്തുന്നു.നടുകല്ല്,പാണ്ടുകുഴി,വാലിവീട്,പഞ്ചപാണ്ഡവർ മഠം,മുനിയറ,നന്നങ്ങാടി,മുതുമക്കത്താഴി,കൊടക്കല്ല്,തൊപ്പിക്കല്ല്,കുരങ്ങുപട്ടടൈ എന്നിങ്ങനെ പല പേരുകളിലാണ് മഹാശിലായുഗസ്മാരകങ്ങൾ അറിയപ്പെടുന്നത്.

നന്നങ്ങാടി
കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും ഇത്തരം സ്മാരകങ്ങൾ കാണപ്പെടുന്നു.സമുദ്രതീരങ്ങൾ
മുതൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം ൩൦൦൦ മീറ്റർ ഉയരമുള്ള കുന്നിൻ പ്രദേശങ്ങളിൽ വരെ മഹാശിലായുഗസ്മാരകങ്ങൾ സർവ്വസാധാരണമാണ്.ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് വനങ്ങൾ ,കുന്നത്തൂർ താലൂക്കിലെ പൂതംകര,തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ,കണ്ടാണശ്ശേരി,പോർക്കളം,
ഇയ്യാൽ,കാട്ടകാമ്പൽ,ചെറുമനങ്ങാട്,വയനാട്ടിലെ എടക്കൽ,ഗുരുവായൂരിനടുത്ത് അരിയന്നൂർ തുടങ്ങിയ
സ്ഥലങ്ങളിലാണ് ഇവ കൂടുതലായുള്ളത്.
വിവിധ തരത്തിലുള്ള താഴെപറയുന്ന മഹാശിലായുഗസ്മാരകങ്ങളാണ് കേരളത്തിൽ കണ്ട് വരുന്നത്.

1.കല്ലറകൾ(Dolmenoid cists)
2.മേശക്കല്ലുകൾ(Capstone flush)
ൢ3.കൽ വൃത്തങ്ങൾ(Cairn circles)
4.കുടക്കല്ലുകൾ(Umbrella stones)
5.തൊപ്പിക്കല്ലുകൾ(Hood stones)
6.നടുകല്ലുകൾ
7.നന്നങ്ങാടികൾ അഥവ താഴികൾ





മുനിയറ(Dolmenoid cist)






കുടക്കല്ല്



വീരക്കല്ല്


നടുകല്ല്

മൃതശരീരാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നവയാണ്കല്ലറകൾ.നാല് വലിയ കൽപ്പലകകൾ നാലുവശത്തുമായി കുഴിച്ച് നിറുത്തി അതിന് മീതെ അത്തരത്തിലൊന്ന് കൊണ്ട് മൂടുന്നു.ഇതിന് ഒരു വലിയ കാൽപ്പെട്ടിയുമായി സാദൃശ്യമുണ്ട്.

4 comments:

  1. ആശംസകൾ. സാർ വീണ്ടും ബ്ലോഗിൽ സജീവമാകുന്നതിൽ സന്തോഷം. കൂ‍ടുതൽ ലേഖനങ്ങൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. nalla Sramam.. vilayuttath.... atutha thalamuraykkalla.. ellam marannu thutangiya ee thalamuraykku thanne gunakaram....thutaruka....

    ReplyDelete
  3. വളരെക്കാലത്തിനു ശേഷമാണ് ഇവിടെ ഈ ബ്ലോഗിൽ വീണ്ടും എത്തുന്നത്.

    ശിലായുഗസ്മാരകങ്ങൾ കേരളത്തിലും മധ്യധരണ്യാഴിയിലും യൂറാഫ്രിക്കയിലും മാത്രം കണ്ടാൽ പോര. ശിലയുള്ള എല്ലാ സ്ഥലങ്ങളിലും കാണാനാണ് സാധ്യത. ആ കാലഘട്ടത്തിൽ അവിടെയൊക്കെ മനുഷ്യർ ഉണ്ടായിട്ടുണ്ടാകണമെന്നു മാത്രം. ഉപയോഗിക്കാൻ കല്ലു മാത്രമുള്ളപ്പോൾ എറിയാൻ മാത്രമല്ല മറ്റു കാര്യങ്ങൾക്കും കല്ലുപയോഗിക്കാൻ ഉള്ള പ്രവണത സ്വാഭാവികമായും അവരിലുണ്ടാകും. അല്ലാതെ തെക്കേ ആഫ്രിക്കക്കാർ കല്ലെറിഞ്ഞിട്ടുണ്ടെങ്കിൽ അത് കല്ലെറിയുന്ന കേരളീയരോടുള്ള സമ്പർക്കം കൊണ്ടായിരുന്നു എന്നൊക്കെയുള്ള തരത്തിൽ പുരാവസ്തുവിശാരദന്മാർ പറയാൻ തുടങ്ങിയാൽ സംഗതി ശരിയാവില്ല. ലോകമാസകലം പുരാവസ്തുഖനനം നറ്റത്തിയിട്ടും മേലെഴുതിയ സ്ഥലങ്ങളിൽ മാത്രമേ മഹാശിലായുഗസ്മാരകങ്ങൾ കണ്ടുള്ളൂ എന്നുണ്ടോ?

    ReplyDelete